 
അടിമാലി: അടിമാലി എസ്.എൻ.ഡി.പി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പ് ആയിരം ഏക്കർ ഗവ. ജനത യുപി സ്‌കൂളിൽ അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമൻ ചെല്ലപ്പൻ ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരെ ഓട്ടൻതുള്ളൽ, ജീവിതശൈലി രോഗ നിർണയ ക്യാമ്പ്, പച്ചക്കറിത്തോട്ട നിർമ്മാണം, പാലിയേറ്റീവ് കെയർ സന്ദർശനം, സോഷ്യൽ സർവ്വേ എന്നിവയാണ് ക്യാമ്പിലെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ. പി.ടി.എ പ്രസിഡന്റ് സജൻ പി. വി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് അംഗങ്ങളായ റോയി പാലയ്ക്കൻ, കെ.കെ. രാജു, വി.എച്ച്.എസ്.എസ് പ്രിൻസിപ്പാൾ പി.എൻ.അജിത, ജനത യുപി സ്‌കൂൾ പി.ടി.എ പ്രസിഡന്റ് വി നോദ്കുമാർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ നിധിൻ മോഹൻ, പി.ജി.രാജീവ്, നിഥിൽ നാഥ് പി.എസ് , അജയ് ബി , പി.ആർ.രതീഷ്, പി.സി.അജിമോൻ, അശ്വതി കെ.ആർ എന്നിവർ സംബന്ധിച്ചു.