ചെറുതോണി : സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായി പ്രവർത്തിക്കുന്ന എസ്. ആർ.സി കമ്മ്യൂണിറ്റി കോളേജിന്റെ (സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ)​ അഫിലിയേഷൻ ലഭിച്ചിട്ടുള്ള ചെറുതോണി ഡൈയനാമിക് ടച്ച് പെയിൻ ഹീലിംഗ് സെന്ററിൽ ആറുമാസ അക്യുപ്രഷർ ഫോളിസ്റ്റിക് ഹെൽത്ത് കെയർ സർട്ടിഫിക്കറ്റ് ഒരുവർഷ ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചതായി ഡയറക്ടർ ഡോ.എബ്രഹാം ജോസഫ് അറിയിച്ചു. ഔഷധങ്ങൾ ഉപയോഗിക്കാത്ത ഈ ചികിത്സാരീതിയിലൂടെ നിത്യജീവിതത്തിൽ ഉണ്ടാകുന്ന പലവിധ പ്രശ്‌നങ്ങൾക്കും പ്രത്യേകിച്ച് വേദനകൾക്ക് ആശ്വാസം നേടാം. കേന്ദ്രമാനവശേഷി വികസന മന്ത്രാലയത്തിന്റെ കീഴിൽ സംസ്ഥാന ഗവൺമെന്റുകളുടെ സഹായത്തോടെ ഇന്ത്യയിൽ ഒട്ടാകെ നൂറിലധികം കമ്മ്യൂണിറ്റി കോളേജുകൾ ഉണ്ട്. സമാന്തര വിദ്യാഭ്യാസത്തിലൂടെ വ്യക്തികളുടെ കഴിവുകൾ വർദ്ധിപ്പിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. സാധാരണക്കാർക്കും വീട്ടമ്മമാർക്കും മറ്റ് ജോലി ഉള്ളവർക്കും പഠിക്കാനാകും വിധമാണ് കോഴ്‌സുകൾ നടത്തുന്നത്. കോളേജുകളെ അപേക്ഷിച്ച് കുറഞ്ഞ ഫീസാണ് നിശ്ചയിച്ചിരിക്കുന്നത് .

യോഗ്യത : സർട്ടിഫിക്കറ്റ് കോഴ്‌സിന് എസ്എസ്എൽസി .തുല്യതാ പരീക്ഷ പാസായവരെയും പരിഗണിക്കും.ഡിപ്ലോമ കോഴ്‌സിന് പ്ലസ് ടു /പ്രീഡിഗ്രി . ജനുവരിയിൽ ക്ലാസുകൾ ആരംഭിക്കും. പ്രിന്റഡ് നോട്ടുകൾക്ക് പുറമേ അവധി ദിവസങ്ങളിൽ കോൺടാക്ട് ക്ലാസുകളും ഉണ്ടാകും. ഔഷധരഹിത ചികിത്സാരംഗത്ത് 30 വർഷത്തിലധികം പ്രവർത്തന പരിചയമുള്ള ഡോ.എബ്രഹാം ജോസഫിന്റെ നേരിട്ടുള്ള പരിശീലനവും ലഭിക്കുന്നതാണ് . പ്രായം 18 വയസ്സ് തികയണം. ഉയർന്ന പ്രായപരിധി ഇല്ല. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9747036236, 8289827236.