തൊടുപുഴ: തൊടുപുഴ ബ്ലോക്ക് റിസോഴ്‌സ് സെന്ററിന്റെ പരിധിയിലുളള ഓട്ടിസം സെന്ററിലേക്ക് സ്പീച്ച് തെറാപ്പിസ്റ്റിന്റെ ഒഴിവിലേക്ക് സമഗ്രശിക്ഷ കേരള നിയമനം നടത്തുന്നു. കേരളത്തിലെ ആർ.സി.ഐ അംഗീകൃത ബി.എ.എസ്.എൽ.പി, ബി.എസ്.സി സ്പീച്ച് ആന്റ് ഹിയറിംഗ് കോഴ്‌സ് കഴിഞ്ഞവർക്ക് അപേക്ഷിക്കാം. തൊടുപുഴ ബ്ലോക്ക് റിസോഴ്‌സ് സെന്ററിൽ 30 നകം അപേക്ഷ നൽകേണ്ടതാണ്.