ഇടുക്കി:ലഹരിവിമുക്ത കേരളം രണ്ടാംഘട്ട കാമ്പയ്‌ന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസ് പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കുമായി പോസ്റ്റർ ഡിസൈൻ, ഷോർട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു. ലഹരിക്കെതിരായ ബോധവത്കരണമാണ് വിഷയം. ഷോർട്ട്ഫിലിമുകൾക്ക് 3 മിനിട്ടിൽ കൂടാത്ത ദൈർഘ്യമാണ് വേണ്ടത്. എൻട്രികൾ ഓൺലൈനായി സമർപ്പിച്ചാൽ മതിയാകും. എൻട്രികൾക്കൊപ്പം ആധാർ കാർഡിന്റെ പകർപ്പ് അയക്കണം. ഷോർട്ട് ഫിലിം മലയാളത്തിലും പോസ്റ്റർ മാറ്റർ മലയാളത്തിലോ ഇംഗ്ലീഷിലോ ആയിരിക്കണം. മികച്ച ഷോർട് ഫിലിമിനും പോസ്റ്ററിനും ക്യാഷ് അവാർഡ് നൽകും. ഷോർട്ട് ഫിലിം ഒന്നാം സ്ഥാനം 5,000 . രണ്ടാം സ്ഥാനം 3,000 . മൂന്നാം സ്ഥാനം 2,000 രൂപ. പോസ്റ്റർ ഒന്നാം സ്ഥാനം 2,000 . രണ്ടാം സ്ഥാനം 1,500 . മൂന്നാം സ്ഥാനം 1,000 രൂപ എന്നിങ്ങനെയായിരിക്കും സമ്മാനം.മികച്ചവ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെയും ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെയും സാമൂഹ്യമാധ്യമ പേജുകളിൽ പ്രസിദ്ധീകരിക്കും..ഷോർട് ഫിലിമും പോസ്റ്ററുകളും അയക്കേണ്ട ഇ-മെയിൽ dio.idk2@gmail.com അവസാന തിയതി ജനുവരി 7. ഫോൺ 04862 233036.