പീരുമേട്: പീരുമേട്ടിലെ ഏറ്റവും വലിയ തേയില എസ്റ്റേറ്റായ പോപ്‌സ് കമ്പനിയിലെ സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ 31 ന് സൂചനാ പണിമുടക്ക് നടത്തും . പാമ്പനാർ ഗ്രാമ്പി, മഞ്ചുമല, ,നെല്ലിമല, പശുമല, തേങ്ങാക്കൽ, ഇഞ്ചിക്കാട് തോട്ടങ്ങളിലെ തൊഴിലാളികൾക്ക് ബോണസും ,മറ്റു ആനുകൂല്യങ്ങളും നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പണിമുടക്ക്. എല്ലാ വർഷവും ക്രിസ്മസിന് നൽകി വന്ന ബോണസ് നൽകിയിട്ടില്ല.ശമ്പളവും,ചെലവ് കാശും കൃത്യമായി നൽകുന്നില്ല എന്നാണ് തൊഴിലാളികൾ ഉന്നയിക്കുന്ന പ്രധാന പരാതി. യോഗത്തിൽ എം. ചന്ദ്രൻ അദ്ധിക്ഷത വഹിച്ചു.ആർ.തിലകൻ, എം.തങ്കദുര(സി.ഐ.റ്റി. യു),പി.കെ.രാജൻ,പി.റ്റി. വർഗീസ്,കെ.എ.സിദ്ധിക്, കെഗോപി(ഐ.എൻ.റ്റി.യു.സി)എം.ആന്റണി(എ.ഐ.റ്റി.യു.സി)എന്നിവർ പ്രസംഗിച്ചു.