
ഇടുക്കി: സൗത്ത് സോൺ അന്തർ സർവ്വകലാശാല അഖിലേന്ത്യ അന്തർ സർവ്വകലാശാല വനിതാ വോളിബോൾ മത്സരങ്ങൾക്ക് മുരിക്കാശ്ശേരി പാവനാത്മ കോളേജിൽ തുടക്കമായി.മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.എം.ജി യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് അംഗം അഡ്വ.റെജി സക്കറിയ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ഡീൻ കുര്യാക്കോസ് എം .പി മുഖ്യപ്രഭാഷണം നടത്തി. ഡോ.ബാൽജിത് സിംഗ് ഷിക്കോണും ഓളിംപ്യൻ കെ.എം. ബീനമോളും മുഖ്യ അതിഥികളായിരുന്നു.ഇന്ത്യയിലെ നൂറോളം സർവ്വകലാശാലകൾ പങ്കെടുക്കുന്ന മത്സരത്തിൽ 1200 ഓളം കായികതാരങ്ങൾ മാറ്റുരയ്ക്കും. മുരിക്കാശ്ശേരി പാവനാത്മ കോളേജ് ഇൻഡോർ സ്റ്റേഡിയം, ഔട്ട്‌ഡോർ സ്റ്റേഡിയം, രാജമുടി ഡി പോൾ സ്‌കൂൾ സ്റ്റേഡിയം, രാജമുടി പഞ്ചായത്ത് സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.ജനുവരി ആറ് വരെയാണ് മത്സരങ്ങൾ നടക്കുന്നത്. മത്സരത്തിന്റെ ഭാഗമായി കോളേജ് സ്റ്റേഡിയത്തിൽ തിരുവനന്തപുരം ഐ കമ്പനി എന്റർടൈൻമെന്റ്‌സ് ഒരുക്കുന്ന കാർണിവലും ഉണ്ടായിരിക്കും. പരിപാടിയിൽ ബിനു ജോർജ് വർഗീസ്, ഫാ.ജോസ് പ്ലാച്ചിക്കൽ, ബിജു തോമസ്, ബെന്നിച്ചൻ സ്‌കറിയ, ഡോ.അനിത, സി.വി.വർഗീസ്, റോമിയോ സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.