വെങ്ങല്ലൂർ: ചെറായിക്കൽ സുബ്രഹ്മണ്യ ഗുരുദേവ ക്ഷേത്രത്തിലെ ഷഷ്ഠിയും ചതയവും ഇന്ന് നടക്കും. മാസ ഷഷ്ഠിയോടനുബന്ധിച്ച് ഇളനീർ അഭിഷേകം, നെയ് വിളക്ക്,​ പാൽപ്പായസം,​ പഞ്ചാമൃതം,​ കലശ അഭിഷേകം എന്നിവ​ പ്രാർത്ഥനാ പൂർവ്വം സമർപ്പിക്കും. മാസ ചതയ പ്രാർത്ഥന, ഗുരുപുഷ്പാഞ്ജലി,​ ശാന്തി ഹവനം,​ ഗുരുദേവ കൃതികളുടെ പാരായണം എന്നിവ ഭക്ത്യാദരപൂർവ്വം ഗുരുദേവ തൃപ്പാദങ്ങളിൽ സമർപ്പിക്കും. ഷഷ്ഠിയും ചതയവും ഒരേ ദിവസം വരുന്നുവെന്ന പ്രത്യേകത കൂടി ഇന്നത്തെ ദിവസത്തിനുണ്ട്. ഇടവെട്ടി കാരമയിൽ ലതിക ബാബുവാണ് ചതയ പ്രാർത്ഥന വഴിപാടായി സമർപ്പിക്കുന്നത്. പ്രാർത്ഥന സമർപ്പണ ശേഷം അമൃത ഭോജനവും ഉണ്ടാകും. ക്ഷേത്രാചാര ചടങ്ങുകൾക്കും പ്രാർത്ഥന സമർപ്പണത്തിനും ക്ഷേത്രം മേൽശാന്തി വൈക്കം ബെന്നി ശാന്തി മുഖ്യകാർമ്മികത്വം വഹിക്കും.