രാജാക്കാട്: രാജാക്കാട് ഗവ.ഹയർ സെക്കന്ററി സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീം യൂണിറ്റിന്റെ സപ്തദിന ക്യാമ്പ് ജോസ്ഗിരി സെന്റ്.ജോസഫ് യു.പി സ്‌കൂളിൽ ആരംഭിച്ചു. .ജോസ്ഗിരി സ്‌കൂൾ പി.ടി.എ പ്രസിഡന്റ് .സജി മാരോട്ടിക്കൽ അദ്ധ്യക്ഷത വഹിച്ച സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹൻ കുമാർ ഉദ്ഘാടനം ചെയ്തു.ബൈസൺവാലി പഞ്ചായത്ത് പ്രസിഡന്റ് ബൈജു കൃഷ്ണൻകുട്ടി മുഖ്യപ്രഭാക്ഷണം നടത്തി.രാജാക്കാട് ഗവ: സ്‌കൂൾ പ്രിൻസിപ്പൽ വിമലാദേവി സ്വാഗതം പറഞ്ഞു.പഞ്ചായത്ത് മെമ്പർ നിഷ,സുഭാഷ് എൻ. ആർ,സുനിൽ കുമാർ,വിത്സൻ മാരാംകുഴി,അനു,പന്മനാഭൻ തുടങ്ങിയവർ പ്രസംഗിച്ചു. പ്രോഗ്രാം ഓഫീസർ ശ്രീലാമോൾ കെ.എൽ നന്ദി പറഞ്ഞു.