mahasudasanahomam

വെൺമണി:പട്ടയക്കുടി പഞ്ചമല ഭഗവതി മഹാദേവ ക്ഷേത്രത്തിൽ മണ്ഡലകാല പൂജാ സമർപ്പണവും നന്ദി വാഹന പ്രതിഷ്ഠയും നടത്തി. ക്ഷേത്രം തന്ത്രി സതീശൻ ഭട്ടതിരി ചെങ്ങന്നൂരിന്റെയും ക്ഷേത്രം മേൽശാന്തി ചേർത്തല സുമിത്ത് തന്ത്രികളുടെയും വേദപണ്ഡിതന്മാരുടെയും കാർമികത്വത്തിൽ നടന്ന ചടങ്ങിനോടനുബന്ധിച്ച് സർപ്പബലിയും ദേശ ഗുരുതിയും ദേവപ്രശ്‌ന പരിഹാര ക്രിയകളും നടത്തി. ചടങ്ങുകൾക്ക് ക്ഷേത്രം പ്രസിഡന്റ് സുമിത്ത് തന്ത്രി, സെക്രട്ടറി ബിനു പിള്ള, ജോയിന്റ് സെക്രട്ടറി ബിനു പൂവക്കാട്ട്, ഭരണസമിതി അംഗങ്ങൾ , മാതൃസമിതി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.