തൊടുപുഴ: എൽ. ഡി. എഫ് സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽജനുവരി 18ന് സെക്രട്ടറിയേറ്റിലേക്ക് നടക്കുന്ന സേവ് കേരള മാർച്ചിന്റെ പ്രചരണാർത്ഥം മുസ്ലിം യൂത്ത് ലീഗ് തൊടുപുഴ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വാഹന പ്രചരണ ജാഥ നടക്കും. ഇന്ന് രാവിലെ മുട്ടത്ത് ജില്ലാ പ്രസിഡന്റ് എം.എസ് മുഹമ്മദ് ഉദ്ഘാടനം ചെയ്യും. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് പി.എച്ച് സുധീറും, ജില്ലാ ആക്ടിങ് ജനറൽ സെക്രട്ടറി പി.എം നിസാമുദ്ധീനും ചേർന്ന് ഫ്‌ളാഗ് ഓഫ് ചെയ്യുന്ന നിയോജക മണ്ഡലം വാഹന ജാഥ വിവിധ പഞ്ചായത്തുകൾ പര്യടനം നടത്തി ഉടുമ്പന്നൂരിൽ സമാപിക്കും. ജാഥയുടെ സമാപന യോഗം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ടി.എം.സലിം ഉദ്ഘാടനം ചെയ്യും.
മുസ്ലിം യൂത്ത് ലീഗ് തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് കെ.എം.നിഷാദ് ജാഥ ക്യാപ്ടനും ജനറൽ സെക്രട്ടറി പി.ബി ഷെരീഫ് വൈസ് ക്യാപ്ടനും ട്രഷറർ കബീർ പനച്ചിക്കൽ ജാഥ ഡയറക്ടറുമാണ്.