പാണ്ടിപ്പാറ: മാർ യൗസേപ്പിതാവിന്റെ തീർത്ഥാടനദേവാലയത്തിൽ ഇടവകത്തിരുന്നാൾ ഇന്ന് മുതൽ ജനുവരി 1 വരെ നടക്കും.ഇന്ന് വൈകിട്ട് 4 ന് തിരുന്നാൾ കൊടിയേറ്റ്, നൊവേന 4.15ന് ഇടുക്കി രൂപത വികാരി ജനറൽ മോൺ. ജോസഫ് പ്ലാച്ചിക്കൽ അർപ്പിക്കുന്ന വിശുദ്ധ കുർബ്ബാന.6ന് ഇടവകസമൂഹത്തിന്റെ വിവിധ കലാപരിപാടികൾ, വിന്റർ നൈറ്റ്
ശനിയാഴ്ച്ച വൈകിട്ട് 4 ന് തിരുന്നാൾ കുർബ്ബാന ഫാ.ജോസഫ് കട്ടക്കയം.തിരുന്നാൾ സന്ദേശം: ഫാ. മാത്യു അരയത്തിനാൽ 6 ന് പ്രദക്ഷിണം (കുരിശുപാറ ഭാഗത്തേക്ക്). ഞായറാഴ്ച്ച രാവിലെ 10ന് ആഘോഷമായ തിരുന്നാൾ കുർബ്ബാന ഫാ. ജോർജ്ജ് പാട്ടത്തേക്കുഴി തിരുനാൾ സന്ദേശം ഫാ. അലക്‌സ് വേലാച്ചേരിൽ 12ന് ആഘോഷമായ പട്ടണപ്രദക്ഷിണം.1.15ന് സ്‌നേഹവിരുന്ന്.