ottamthullal

അടിമാലി :എസ്.എൻ.ഡി.പി വോക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പിൽ ലഹരിക്കെതിരെ എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും ഓട്ടം തുള്ളലും നടത്തി. എക്‌സൈസ് പ്രിവന്റിംവ് ഓഫീസർ വി.ജയരാജാണ് ഓട്ടൻതുള്ളൽ അവതരിപ്പിച്ചത്. 300 ൽ പരം വേദികളിൽ ലഹരിക്കെതിരെ ഓട്ടൻതുള്ളൽ അവതരിപ്പിച്ച ഇദ്ദേഹത്തിന്റെ ജില്ലയിലെ ആദ്യത്തെ പ്രോഗ്രാമായിരുന്നു ക്യാമ്പിൽ നടന്നത്. അടിമാലി എക്‌സൈസ് ഇൻസ്‌പെക്ടർ എ.കുഞ്ഞുമോൻ ലഹരി വിരുദ്ധ ഓട്ടൻതുള്ളൽ ഉദ്ഘാടനം ചെയ്തു.പി. ടി.എ പ്രസിഡന്റ് സജൻ പി .വി,സ്‌കൂൾ പ്രിൻസിപ്പൽ പി .എൻ .അജിത, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ നിധിൻ മോഹൻ, രാജീവ് പി .ജി എന്നിവർ നേതൃത്വം നൽകി.