തൊടുപുഴ :1981-86 കാലഘട്ടത്തിൽ തൊടുപുഴ ന്യൂമാൻ കോളജിൽ പഠിച്ചിരുന്ന എസ്. എഫ് .ഐ പ്രവർത്തകരുടെ സംഗമം സിസിലിയ ഓഡിറ്റോറിയത്തിൽ നടന്നു. കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം പി .പി .ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ഷാജി ഈപ്പൻ അദ്ധ്യക്ഷത വഹിച്ചു. എസ് .എഫ് .ഐ മുൻ ജില്ലാ നേതാക്കളായ തോമസ് ടി .ഓലിക്കൻ, വി .കെ സോമൻ, എൻ .ജെ സാബു, പി .എ വിജയകുമാർ, എം .ആർ സഹജൻ, ജില്ലാ പഞ്ചായത്ത് അംഗം കെ .ജി സത്യൻ, ലോയേഴ്‌സ് യൂണിയൻ ജില്ലാ സെക്രട്ടറി അഡ്വ.ബിജു പി .എസ്, ഹാരീസ് മുഹമ്മദ്, പി .എൻ സോമരാജൻ, ജോസ് സ്‌കറിയ, ബേബി കുഞ്ചറക്കാട്ട്, ഷാജു ആന്റണി സംസാരിച്ചു.. ജോസ് മാത്യു സ്വാഗതവും വി .യു മാത്യു നന്ദിയും പറഞ്ഞു.