
തൊടുപുഴ : അനേകായിരങ്ങളുടെ ത്യാഗത്തിന്റെ ഫലമാണ് സ്വതന്ത്ര ഇന്ത്യയെന്നും ഈ ചരിത്രം കോൺഗ്രസിന്റെയും രാജ്യത്തിന്റെയും ചരിത്രമാണെന്നും കാലടി സർവ്വകലാശാല മുൻ വൈസ് ചാൻസലറും ഗാന്ധി ദർശൻ വേദി സംസ്ഥാന ചെയർമാനുമായ ഡോ. എം.സി. ദിലീപ് കുമാർ പറഞ്ഞു.തൊടുപുഴയിൽ ഡി.സി.സി. സംഘടിപ്പിച്ച കോൺഗ്രസ് 138മത് ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഗാന്ധിയൻ ആശയങ്ങളെ മുറുകെ പിടിക്കാൻ വർത്തമാന കാലം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡി.സി.സി പ്രസിഡന്റ് സി.പി.മാത്യു അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി. എക്സിക്യൂട്ടീവ് അംഗങ്ങളായ റോയി കെ. പൗലോസ്, എം.കെ. പുരുഷോത്തമൻ, നിഷാ സോമൻ , ഡി .സി .സി ഭാരവാഹികളായ എം.ഡി.അർജുനൻ , പി.എസ്. ചന്ദ്രശേഖര പിള്ള , ജോസ് അഗസ്റ്റ്യയൻ, ടി.ജെ.പീറ്റർ, വി.എ.താജുദീൻ, ചാർലി ആന്റണി, ഷിബിലി സാഹിബ്, ബ്ലോക്ക് പ്രസിഡന്റുമാരായ ജാഫർ ഖാൻ മുഹമ്മദ്, എ.എം.ദേവസ്യാ, ജോർജ് തോമസ് , യൂത്ത് കോൺ. ജില്ലാ പ്രസിഡന്റ് കെ.എസ്. അരുൺ, ഡി.കെ.ടി.എഫ്.ജില്ലാ പ്രസിഡന്റ് അനിൽ ആനയ്ക്കനാട്ട് എന്നിവരും സംസാരിച്ചു. പതാക ഉയർത്തൽ, ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന. ജന്മദിന കേക്ക് മുറിക്കൽ എന്നീ ചടങ്ങുകളും നടത്തി.