ഉടുമ്പന്നൂർ: കോൺഗ്രസ് ഉടുമ്പന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എൽ.ഡി.എഫ് സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കും വിലക്കയറ്റത്തിനും എതിരെ സായാഹ്ന ധർണ നടത്തി. കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി റോയി കെ പൗലോസ് ഉദ്ഘാടനം ചെയ്തു .മണ്ഡലം പ്രസിഡന്റ് മനോജ് തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു . ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജാഫർ ഖാൻ മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി ഡി.സി.സി മെമ്പർ ജോൺസൺ ,കുര്യൻ ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ സ്വാമി പുളിക്കൻ ,സാം ജേക്കബ്, ഇളദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു.കെ. ജോൺ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ജിജി സുരേന്ദ്രൻ, നൈസ് ഡൈനിൽ, ഗ്രാമപഞ്ചായത്ത് മെമ്പർ അഖിലേഷ് ദാമോദരൻ, മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഹാജറ സൈദ് മുഹമ്മദ് ,ഐ .എൻ.ടി .യു.സി മണ്ഡലം പ്രസിഡന്റ് പി.ടി ജോസ് ,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രിൻസ് ജോർജ് എന്നിവർ പ്രസംഗിച്ചു