ഇടുക്കി: അഭ്യസ്തവിദ്യരും തൊഴിൽരഹിതരായ സ്ത്രീകൾക്ക് അനുയോജ്യമായ തൊഴിൽ കണ്ടെത്തി ജോബ് ലെറ്റർ കൈമാറുക എന്ന ലക്ഷ്യത്തോടെ 'തൊഴിൽ അരങ്ങത്തേക്ക്' എന്ന പേരിൽ ക്യാമ്പയിൻ സംഘടിപ്പിക്കും.ജില്ലയിൽ ക്യാമ്പയിൻ നടപ്പിലാക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്ഥാപന അദ്ധ്യക്ഷൻമാരുടെ യോഗം ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്നു. കേരള നോളജ് എക്കണോമി മിഷൻ ഡയറക്ടർ ഡോ.പി.എസ്.ശ്രീകല വിഷയാവതരണം നടത്തി.സംസ്ഥാന സർക്കാരിന്റെ ലക്ഷ്യങ്ങളിൽ ഒന്നായ 20 ലക്ഷം പേർക്ക് 2026ന് മുമ്പ് സ്വകാര്യമേഖലയിൽ ജോലി നൽകുന്നതിന്റെ ഭാഗമായി കെഡിസ്‌കിന് കീഴിൽ കേരളാ നോളഡ്ജ് എക്കണോമി മിഷൻ കുടുംബശ്രീ മിഷനുമായി ചേർന്ന് നൂതന പരിപാടികൾ ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായാണ് ക്യാമ്പയിൻ നടത്തുന്നത്. അന്താരാക്ഷ്ട്ര വനിതാ ദിനമായ മാർച്ച് 8ന് 1000 സ്ത്രീകൾക്ക് ജോബ് ലെറ്റർ കൈമാറുക എന്നതാണ് പദ്ധതിയുടെ ആദ്യഘട്ടം.യോഗത്തിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് , വൈസ് പ്രസിഡന്റ് ഉഷാകുമാരി, കെ.കെ.ഇ.എം. റീജിയണൽ മാനേജർ നീതു സത്യൻ, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ ലിന്റു മരിയ മാത്യു എന്നിവർ പങ്കെടുത്തു.