
നെടുങ്കണ്ടം :താലൂക്കാശുപത്രിയിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ എച്ച്.എം.സി മുഖേന താത്കാലികമായി ഇ.സി.ജി ടെക്‌നീഷ്യൻ തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നതിന് ജനുവരി 10 ന് രാവിലെ 11 ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യം, വി.എച്ച്.എസ്.സി .ഇൻ ഇസിജി ആൻഡ് ഓഡിയോമെട്രിക് ടെക്‌നോളജി എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത. നിലവിലുള്ള ഒഴിവ് ഒന്ന്. രാത്രി/ക്യാഷ്വാൽറ്റി ഡ്യൂട്ടി ചെയ്യാൻ സന്നദ്ധതയുള്ളവരായിരിക്കണം അപേക്ഷകർ. പ്രവൃത്തിപരിചയം അഭികാമ്യം. നെടുങ്കണ്ടം താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ വെച്ച് നടക്കുന്ന ഇന്റർവ്യൂവിന് അപേക്ഷയും ബയോഡേറ്റായും യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം.
ഫോൺ: 04868 232650.