strike

തൊടുപുഴ: ക്ഷാമബത്ത കുടിശ്ശിക ഉടൻ അനുവദിക്കുക, ലീവ് സറണ്ടർ ആനുകൂല്യം പുനസ്ഥാപിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ പരിഹരിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജോയിന്റ് കൗൺസിൽ നേതൃത്വത്തിൽ മുർച്ചും ധർണ്ണയും നടത്തി. തൊടുപുഴ മിനി സിവിൽ സ്റ്റേഷൻ പടിക്കൽ നടന്ന ജില്ലാ മാർച്ചും ധർണ്ണയും ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഡി.ബിനിൽ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ബഷീർ വി മുഹമ്മദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ധർണ്ണയിൽ സംസ്ഥാന കൗൺസിൽ അംഗങ്ങളായ ഒ. കെ അനിൽകുമാർ, എം കെ റഷീദ്, ജില്ലാ പ്രസിഡന്റ് ആർ ബിജമോൻ, വനിതാ കമ്മറ്റി പ്രസിഡന്റ് സി .എസ് അജിത തുടങ്ങിയവർ സംസാരിച്ചു. മേഖലാ സെക്രട്ടറി വി കെ മനോജ് സ്വാഗതവും വൈസ് പ്രസിഡന്റ് ഷൗക്കത്ത് അലി നന്ദിയും പറഞ്ഞു.

ഇടുക്കി കളക്ടറേറ്റിൽ നടന്ന മാർച്ചും ധർണ്ണയും ജോയിന്റ് കൗൺസിൽ ജില്ലാ ട്രഷറർ കെ .വി .സാജൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് വി.കെ സജന്റെ അദ്ധ്യക്ഷതയിൽ ചേർന്ന് ധർണ്ണയിൽ ജില്ലാ വൈസ് പ്രസിഡന്റ് എം. സുഭാഷ് ചന്ദ്ര ബോസ് പ്രസംഗിച്ചു. മേഖലാ സെക്രട്ടറി വി .കെ രതീഷ് സ്വാഗതവും കട്ടപ്പന മേഖലാ സെക്രട്ടറി മനോജ് ജോസഫ് കൃതജ്ഞതയും രേഖപ്പെടുത്തി. പീരുമേട് മിനി സിവിൽ സ്റ്റേഷനിൽ നടന്ന മാർച്ചും ധർണ്ണയും ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം കെ .എസ് രാഗേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം കെ .ടി .വിജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന കൗൺസിൽ അംഗം പി .ടി ഉണ്ണി, മേഖലാ സെക്രട്ടറി ആർ വിഷ്ണു തുടങ്ങിയവർ സംസാരിച്ചു. നെടുങ്കണ്ടം മിനി സിവിൽ സ്റ്റേഷനിൽ നടന്ന മാർച്ചും ധർണ്ണയും ജില്ലാ സെക്രട്ടറി വി .ആർ ബിനാമോൾ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് പി.വി പ്രസാദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എം. ജെ ജോസ് സ്വാഗതവും ടി..എസ് അനീഷ് നന്ദിയും പറഞ്ഞു.. ദേവികുളം സ്റ്റേഷനിൽ നടന്ന മാർച്ചും ധർണ്ണയും ജില്ലാ ജോയിന്റ് സെക്രട്ടറി മനോജ് മോഹനൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് രഞ്ജു മോന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ധർണ്ണയിൽ ജില്ലാ വൈസ് പ്രസിഡന്റ് കെ .കുമാർ സംസാരിച്ചു .മേഖലാ സെക്രട്ടറി ഫൈസൽ സ്വാഗതവും ജോയിന്റ് സെക്രട്ടറി ആൻസ് ജോൺ കൃതജ്ഞതയും രേഖപ്പെടുത്തി.