ഇടുക്കി: കാമാക്ഷി ഗ്രാമപഞ്ചായത്തും ഇടുക്കി ഐ .സി .ഡി .എസും സംയുക്തമായി സംഘടിപ്പിക്കുന്ന അങ്കണവാടി കലോത്സവമായ മഞ്ചാടി2022 കലാമേള 30 ന് രാവിലെ 9 മുതൽ തങ്കമണി പഞ്ചായത്ത് ഹാളിൽ നടത്തും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജിജി. കെ. ഫിലിപ്പ് പരിപാടി ഉദ്ഘാടനം ചെയ്യും.
കാമാക്ഷി ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന 30 അങ്കണവാടികളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രീസ്‌കൂൾ കുട്ടികളും ടീനേജ് പെൺകുട്ടികളുമാണ് കലാമേളയിൽ പങ്കെടുക്കുന്നത്. കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുമോൾ ജോസ് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രാരിച്ചൻ നീർണാകുന്നേൽ മുഖ്യാതിഥിയായിരിക്കും. മത്സര വിജയികൾക്ക് ജില്ലാ ആസൂത്രണസമിതി ഉപാദ്ധ്യക്ഷൻ സി.വി.വർഗീസ് സമ്മാനദാനം നിർവഹിക്കും
പഞ്ചായത്ത് സെക്രട്ടറി എം.വിജയൻ പദ്ധതി വിശദീകരിക്കും. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി മുക്കാട്ട്, ജില്ലാപഞ്ചായത്തംഗം കെ.ജി. സത്യൻ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഉഷാ മോഹൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ റിന്റാ ജോസഫ്, ജെസി കാവുങ്കൽ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ചിഞ്ചുമോൾ ബിനോയി, റെനി റോയി, സി .ഡി. പി .ഒ ആൻ ഡാർളി വർഗീസ് തുടങ്ങിയവർ പ്രസംഗിക്കും.ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സോണി ചൊളളാമഠം സ്വാഗതവും സി.ഡി .എസ് സൂപ്പർവൈസർ ഇന്ദുലേഖ ടി.ആർ. നന്ദിയും പറയും.