കട്ടപ്പന: കൃഷിയെയും കർഷകരെയും രക്ഷിക്കാതെ നമ്മുടെ രാജ്യത്തിന് നിലനിൽപ്പില്ലെന്നും നിർഭാഗ്യവശാൽ അത് മനസിലാക്കാത്ത ഭരണകൂടമാണ് ഇന്ന് രാജ്യം ഭരിക്കുന്നതെന്നും അഖിലേന്ത്യ കിസാൻസഭ സംസ്ഥാന ജനറൽ സെക്രട്ടറി വി. ചാമുണ്ണി. കട്ടപ്പനയിൽ നടന്ന കിസാൻസഭ ജില്ലാ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കിസാൻസഭ ജില്ലാ പ്രസിഡന്റ് പി കെ സദാശിവൻ അദ്ധ്യക്ഷനായി. ജോയി വടക്കേടം സ്വാഗതം പറഞ്ഞു. സി.പി.ഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാർ, കിസാൻസഭ സംസ്ഥാന വൈസ് പ്രസിഡന്റ് മാത്യു വർഗീസ്, ജില്ലാ സെക്രട്ടറി ടി.സി. കുര്യൻ എന്നിവർ സംസാരിച്ചു.