വണ്ടിപ്പെരിയാർ : വാളാടിക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ രണ്ടുപേർക്ക് പരുക്കേറ്റു.
വണ്ടിപ്പെരിയാർ വാളാടി ജംഗ്ഷനിൽ കുമളിയിൽ നിന്നും വണ്ടിപ്പെരിയാറിലേക്ക് വരികയായിരുന്ന കാറ് ജംഗ്ഷനു സമീപമുള്ള കടയിൽ സാധനം വാങ്ങാൻ നിർത്തിയ ബൈക്കിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.ബൈക്ക് യാത്രക്കാരൻ കറുപ്പുപാലം സ്വദേശി അജേഷ് (32) ,വാളാടി പുതുപ്പറമ്പിൽ വീട്ടിൽ നസീർ (58) എന്നിവർക്കാണ് പരിക്കേറ്റത് .ബൈക്കിൽ ഇടിച്ചശേഷം നിർത്താതെ പോയ കാർ പൊലീസും നാട്ടുകാരും പിന്തുടർന്നാണ് പിടികൂടിയത് . പരിക്കേറ്റവരെ വണ്ടിപ്പെരിയാർ സർക്കാർ ആശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് ശേഷം കുമളിയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുമളിക്കും വണ്ടിപ്പെരിയാറിനുമിടയിൽ നിരന്തര അപകടമാണ് ഉണ്ടാകുന്നത്. മണ്ഡലകാലം ആരംഭിച്ചതിനു ശേഷം ഇരുപതിലധികം അപകടങ്ങൾ ഇവിടെ ഉണ്ടായി. നിരവധി പേർക്ക് പരിക്കേറ്റിരുന്നു.