
തൊടുപുഴ: നാല് വയസുകാരിയോട് ലൈംഗികാതിക്രമം കാട്ടിയ 21 കാരന് 5 വർഷം കഠിന തടവും 25,000 രൂപ പിഴയും. ഇടുക്കി മണിയാറൻകുടി സ്വദേശിയായ 21 കാരനെ ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജ് ടി.ജി. വർഗീസാണ് ശിക്ഷിച്ചത്. പിഴ ഒടുക്കാത്തപക്ഷം അധിക ശിക്ഷ അനുഭവിക്കണം. ഇരയായ പെൺകുട്ടിയുടെ പുനരധിവാസത്തിനായി 25,000 രൂപ നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിട്ടിയോട് നിർദ്ദേശിച്ചും കോടതി ഉത്തരവായി. 2021ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇടുക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് കുറ്റപത്രം നൽകിയ കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഷിജേമോൻ ജോസഫ് കോടതിയിൽ ഹാജരായി.