വണ്ണപ്പുറം :1181നമ്പർ വണ്ണപ്പുറം എസ്. എൻ. ഡി. പി ശാഖയുടെ ഗുരുദേവമന്ദിരത്തിലെ പ്രതിഷ്ഠാ വാർഷികം ഇന്ന് നടക്കും. രാവിലെ 6.30ന് നടതുറപ്പ് .7ന് ശാന്തി ഹവനം മഹാദേവനന്ദ സ്വാമി(ശിവഗിരി മഠം)യുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. . വൈകുന്നേരം 4ന്‌ഘോഷയാത്ര. 7ന് സമാപന സമ്മേളനം യൂണിയൻ ചെയർമാൻ എ ജി തങ്കപ്പൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ കൺവീനർ വി.ബി സുകുമാരൻ അദ്ധ്യക്ഷത വഹിക്കും. അസി. സെക്രട്ടറി കെ. ഡി .രമേശ് അനുഗ്രഹപ്രഭാഷണം നടത്തും.യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗം എ .ബി സന്തോഷ് സ്വാഗതവും ആഘോഷകമ്മറ്റി ചെയർമാൻ സുരേഷ് തട്ടുപുര നന്ദിയും പറയും.തുടർന്ന് പ്രസാദമൂട്ട്.