വഴിത്തല : കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തെറ്റായ നയങ്ങൾക്കെതിരെയും നിത്യോപയോഗ വസ്തുക്കളുടെ വിലക്കയറ്റത്തിനും കാർഷിക വിളകളുടെ വിലത്തകർച്ചയ്ക്കുമെതിരെയും കേരളാ കോൺഗ്രസ് പുറപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 5 ന് വഴിത്തലയിൽ സായാഹ്ന ധർണ്ണ നടത്തും. കെ.ഫ്രാൻസിസ് ജോർജ് എക്‌സ് എം. പി ധർണ്ണ ഉദ്ഘാടനം ചെയ്യും. അഡ്വ. റെനീഷ് മാത്യു, തോമസ് പയറ്റനാൽ, ടോമിച്ചൻ മുണ്ടുപാലം, മാത്യു ആന്റണി, അഡ്വ. ജോൺസൺ ജോസഫ്, ജോർജ് മുല്ലക്കരി, ഗോപിനാഥൻ നായർ, ജോബി മാത്യു, എൻ ഹരിശങ്കർ എന്നിവർ സംസാരിക്കും.