കുമളി: ബഫർ സോൺ വിഷയത്തിൽ പ്രതിഷേധിച്ച് ഇടുക്കി ലാൻഡ് ഫ്രീഡം മൂവ്‌മെന്റ് ന്റെ നേതൃത്വത്തിൽ കുമളിയിൽ ദേശീയ പാത ഉപരോധിച്ചു. കർഷകരും വ്യാപാരികളും തൊഴിലാളികളുമടക്കമുള്ളവർ ബഹുജന മാർച്ചിൽ പങ്കെടുത്തു. വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ടാണ് കച്ചവടക്കാർ പ്രതിഷേധത്തിൽ പങ്കെടുത്തത്.ഏലച്ചെടികൾ കൈയ്യിലേന്തി നടത്തിയ പ്രതിഷേധം ഹോളിഡേ ഹോമിനു സമീപത്തു നിന്നാരംഭിച്ച് കുമളി പോസ്റ്റാഫീസ് ജംഗ്ഷനിൽ കേന്ദ്രീകരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പള്ളിൽ ഉപരോധം ഉദ്ഘാടനം ചെയ്തു. ലാന്റ് ഫ്രീഡം കുമളി യൂണിറ്റ് ചെയർമാർ മജോ കാരിമുട്ടം അദ്ധ്യക്ഷത വഹിച്ചു.പീരുമേട് എസ്. എൻ. ഡി. പി യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ,കുമളി സെന്റ് പീറ്റേഴ്‌സ് മർത്തോമാ ചർച്ച് വികാരി ഫാ.വിജി മാമൻ, ലൂർദ് ചർച്ച് വികാരി ഫാ.വർഗീസ് ആലുങ്കൽ, കുമളി ഷംസുൽ ഇസ്ലാം ജമാഅത്ത് മൗലവി മുജീബ് റഹ്മാൻ, ലാൻഡ് ഫ്രീഡം മൂവ്‌മെന്റ് ജനറൽ കൺവീനർ എ എം തോമസ്, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് റസാക്ക് ചൂരവേലി, കെ. ആർ വിനോദ് ,സി .എൻ മോഹനൻ പിള്ള ,ഷിബു എം. തോമസ് ,സണ്ണി മാത്യു, സതീഷ് പുല്ലാട്ട് ,സണ്ണി എന്നിവർ പ്രസംഗിച്ചു.