തൊടുപുഴ: ബഫർസോൺ വിഷയത്തിൽമന്ത്രി റോഷിഅഗസ്റ്റ്യന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽചേർന്ന സർവ്വകക്ഷിയോഗം ശുദ്ധ തട്ടിപ്പാണെന്ന്‌കെ .പി.സി.സി ജനറൽസെക്രട്ടറിഅഡ്വ.എസ് അശോകൻ പറഞ്ഞു.ഭൂമിപതിവ് ചട്ടങ്ങൾ ഭേദഗതിചെയ്യണമെന്നാവശ്യപ്പെട്ട് യു ഡി എഫ് നടത്തിയശക്തമായസമരപരിപാടികളെതുടർന്ന്‌സംസ്ഥാന സർക്കാർവിളിച്ചുകൂട്ടിയ 2019 ഡിസംബർ 17ലെസർവ്വകക്ഷിയോഗം ചട്ടങ്ങൾ ഭേദഗതിചെയ്യണമെന്ന്തീരുമാനിച്ചുവെങ്കിലുംസംസ്ഥാന സർക്കാർ നാളിതുവരെ ഭൂമിപതിവ് ചട്ടങ്ങൾ ഭേദഗതിചെയ്തിട്ടില്ല. തമിഴ്‌നാട്ടിൽ മതികെട്ടാൻ ചോലക്ക് പൂജ്യംആണ് ബഫർസോണിന്റെഅതിർത്തി.മന്ത്രിസഭാതീരുമാനം തിരുത്താനും മതികെട്ടാൻ ചോലയുടെ ബഫർസോണിനെ സംബന്ധിച്ച്അന്തിമവിജ്ഞാപനം പിൻവലിക്കാനും തയ്യാറാകാത്ത സർക്കാർ അതീവഗുരുതരമായ കൃത്യവിലോപത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നും ജനങ്ങളെകബിളിപ്പിച്ച്‌ രക്ഷപെടാനാണ്‌സർവ്വകക്ഷിയോഗംവിളിച്ചുകൂട്ടിയതെന്നും അദ്ദേഹം പറഞ്ഞു.