മൂന്നാർ: പതിവുപോലെ റോഡിലിറങ്ങിയ പടയപ്പ ഇത്തവണ ജീപ്പും ബൈക്കും അക്രമിച്ചു.ഇടയ്ക്കിടെ നാടുചുറ്റാനിറങ്ങുന്ന പടയപ്പ എന്ന് വിളിതേരുന്ന ഒറ്റയാൻ വികൃതികൾ കാട്ടി നാട്ടുകാർക്കും വിനോദസഞ്ചാരികൾക്കും കൗതുകം പകരാറുണ്ട് കഴിഞ്ഞ ദിവസം വൈകിട്ടോടെ മൂന്നാറിനു സമീപം കുറ്റിയാർവാലിക്കടുത്ത് കാട്ടുകൊമ്പൻ പടയപ്പ റോഡിലിറങ്ങിയത്.സാധരണയായി ഭക്ഷണത്തിനു വേണ്ടി ചില്ലറ നാശനഷ്ടങ്ങൾ വരുത്താറുണ്ടെങ്കിലും കടന്നു പോകുന്ന വാഹനങ്ങൾക്ക് ശല്യം ഉണ്ടാക്കാറില്ല.എന്നാൽ ഇത്തവണ ആനയെ പ്രകോപിപ്പിക്കും വിധം ഹോൺ അടിക്കുകയും പടയപ്പയെ മറികടന്ന് ബൈക്ക് നിറുത്തി ഫോട്ടോ എടുക്കുകയും ചെയ്തതാണ് പ്രശ്നമായത്. കലിപൂണ്ട പടയപ്പ നിർത്തിയിട്ട ബൈക്കിനു നേരെ പാഞ്ഞടുത്തു.അപകടം മണത്ത ബൈക്ക് യാത്രക്കാരൻ ഓടിരക്ഷപ്പെട്ടു. ബൈക്ക് തുമ്പികൈകൊണ്ട് തൂക്കിയെടുത്തു നിലത്തിട്ടിട്ടും കലി അടങ്ങിയില്ല. തൊട്ടടുത്തായി കിടന്ന ജീപ്പിന് നേരെ തിരിഞ്ഞു. ജീപ്പിനും കേടുവരുത്തിയെേഷമാണ് മടങ്ങിയത്.