
പീരുമേട്: പാമ്പനാർ ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിന്റെ നേതൃത്വത്തിൽ അഴുത ഗവ.എൽ. പി സ്‌കൂളിൽ സംഘടിപ്പിച്ച സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു. ലഹരി വിമുക്ത നാളേക്ക് യുവ കേരളം എന്ന സന്ദേശത്തോടെ ക്യാമ്പ് സമാപിച്ചു.സമാപന സമ്മേളനം വാഴൂർ സോമൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോളേജ് ആർ.ഡി.സി കൺവീനർ ചെമ്പൻകുളം ഗോപി വൈദ്യർ മുഖ്യപ്രഭാഷണം നടത്തി .കോളേജ് പ്രിൻസിപ്പാൾ മനു പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.അഴുത ഗവ. എൽ.പി സ്‌കൂൾ എച്ച് .എം നസീമ, ശിശിര , സാന്ദ്ര ,എന്നിവർ പ്രസംഗിച്ചു.