നെടുങ്കണ്ടം: 30 വർഷത്തെ സേവനത്തിന് ശേഷം മൃഗസംരക്ഷണ വകുപ്പിൽ നിന്നും വിരമിച്ച എം എ സുരേഷിന് എൻ. ജി. ഒ യൂണിയന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. എൻ. ജി. ഒ യൂണിയൻ ഏരിയ സെക്രട്ടറി, ജില്ലാ ജോ. സെക്രട്ടറി, ജില്ലാ വൈസ് പ്രസിഡന്റ്,കനൽ കലാവേദി ജില്ലാ കൺവീനർ, ചുമതലകൾ വഹിച്ചിട്ടുണ്ട്. നെടുംങ്കണ്ടം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന യാത്രയയപ്പ് സമ്മേളനം എം.എം.മണി എം.എൽ എ ഉദ്ഘാടനം ചെയ്തു.എൻ. ജി ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.കെ പ്രസുഭകുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ജനറൽ സെക്രട്ടറി എം. എ അജിത്കുമാർ,എഫ് എസ് .ഇ .ടി ഒ മേഖലാ പ്രസിഡന്റ് കെ .ആർ ഷാജിമോൻ,കേന്ദ്ര സർക്കാർ ജീവനക്കാരുടെ കോൺഫെഡറേഷൻ ജില്ലാ സെക്രട്ടറി ടി .ഡി ജോസ്,എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി എം ഹാജറ, സംസ്ഥാന കമ്മിറ്റി യംഗം സി .എസ് മഹേഷ് എന്നിവർ പ്രസംഗിച്ചു. എം എ സുരേഷ് മറുപടി പറഞ്ഞു. ജില്ലാ ജോ.സെക്രട്ടറി ടി.ജി രാജീവ് സ്വാഗതവും ജില്ലാ സെക്രട്ടറിയേറ്റംഗം കെ. സി സജീവൻ നന്ദിയും പറഞ്ഞു.