ഇടുക്കി :ജില്ലാ രൂപീകരണത്തിന്റെ 50ാം വാർഷികവും കാൽവരിമൗണ്ട് ടൂറിസം ഫെസ്റ്റും ജനുവരി 21 മുതൽ 30 വരെ കാൽവരി മൗണ്ടിൽ നടത്തും. ജനുവരി 26 ന് ജൂബിലിയുമായി ബന്ധപ്പെട്ട സമ്മേളനം ഫെസ്റ്റ് ഗ്രൗണ്ടിൽ സംഘടിപ്പിക്കും. ജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ച് മുഖ്യമന്ത്രി , മന്ത്രിമാർ, പൗരപ്രമുഖർ, കലാകാരൻമാർ തുടങ്ങിയവർ ജില്ലയിലെത്തും. ജില്ലാതല ആഘോഷങ്ങൾക്ക് പുറമെ ഓരോ മണ്ഡലത്തിലും വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ടൂറിസത്തിനും കായിക വിനോദത്തിനും പ്രാധാന്യം നൽകിയാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.