 
കുമളി: 1.8 കിലോ ഗ്രാം കഞ്ചാവ് കടത്തിയ കേസിൽ പ്രതിക്ക് നാല് വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ. തമിഴ്‌നാട് ഉസിലാംപെട്ടി അല്ലി ഗുണ്ടം പഞ്ചായത്തിൽ താമസിക്കുന്ന ഗുരുനാഥനെയാണ് (64) തൊടുപുഴ എൻ.ഡി.പി.എസ് പ്രത്യേക കോടതി ജഡ്ജി ജി. മഹേഷ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടി കഠിന തടവ് അനുഭവിക്കണം. 2018 ജനുവരി 10ന് കുമളി എക്‌സൈസ് ചെക് പോസ്റ്റിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. പീരുമേട് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടറായിരുന്ന സോജൻ സെബാസ്റ്റ്യനും സംഘവും ചേർന്നാണ് കേസ് പിടികൂടിയത്. ഇടുക്കി അസി.എക്‌സൈസ് കമ്മിഷണറായിരുന്ന ടി.എ.അശോക് കുമാർ കേസ് അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. കേസിൽ പ്രോസിക്യൂഷന് വേണ്ടി എൻ.ഡി.പി.എസ് കോടതി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി.രജേഷ് ഹാജരായി.