checking

പീരുമേട്: പുതുവത്സരത്തിന് മുന്നോടിയായി കുട്ടിക്കാനം ജംഗ്ഷനിൽ എക്‌സൈസ്, മോട്ടോർ വാഹന വകുപ്പ്, പൊലീസ് സംയുക്ത വാഹന പരിശോധന നടത്തി. പീരുമേട് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടറായ സതീഷ് പി.കെ, പ്രിവന്റീവ് ഓഫീസർ സതീഷ്‌കുമാർ ഡി, സിവിൽ എക്‌സൈസ് ഓഫീസർമാരായ ഷിയാദ്, ഷെഫീഖ് എന്നിവരും മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ അനിൽകുമാർ വി, എ.എം.വി.ഐമാരായ ജിനു ജേക്കബ്, അനൂപ് ആക്‌സൺ എന്നിവരും പൊലീസിന്റെ ഹൈവേ പട്രോളിംഗ് സബ് ഇൻസ്‌പെക്ടർ, സി.പി.ഒമാരായ രാകേഷ്, അരവിന്ദ് എന്നിവരും സംയുക്തമായാണ് വാഹന പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും വാഹന പരിശോധനകൾ ഉണ്ടായിരിക്കുമെ ഉദ്യോഗസ്ഥർ അറിയിച്ചു. ജില്ലാ എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ അബു എബ്രഹാമിന്റെ പ്രത്യേക ഉത്തരവും അസി. എക്‌സൈസ് കമ്മിഷണർ കാർത്തികേയന്റെ കർശന നിർദ്ദേശാനുസരണവുമാണ് പരിശോധന നടത്തിയത്.