
വണ്ണപ്പുറം: എസ്.എൻ.ഡി.പി.യോഗം തൊടുപുഴ യൂണിയനിലെ 1181 നമ്പർ വണ്ണപ്പുറം ശാഖയിലെ ശ്രീനാരായണ ഗുരുദേവമന്ദിരത്തിലെ ഇരുപത്തിയേഴാമത് പ്രതിഷ്ഠാ വാർഷികം ആഘോഷിച്ചു.നിശ്ചല ദൃശ്യങ്ങൾ, വാദ്യമേളങ്ങൾ, കാവടി ,തുടങ്ങിയവയുടെ അകമ്പടിയോടു കൂടി ആരംഭിച്ച ഘോഷയാത്ര അമ്പലപ്പടിയിൽ എത്തി തിരിച്ച് ഗുരുമന്ദിരത്തിൽ സമാപിച്ചു.
തുടർന്ന് നടന്ന വാർഷിക സമ്മേളനത്തിൽ യൂണിയൻ കൺവീനർ വി.ബി.സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു.യോഗം അസി. സെക്രട്ടറി കെ.ഡി.രമേശ് വാർഷിക ദിനാഘോഷം ഉദ്ഘാടനം ചെയ്തു. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ കെ.കെ.മനോജ്, എ.ബി.സന്തോഷ്, യൂണിയൻ യൂത്ത് മൂവ്‌മെന്റ് ചെയർമാൻ സിബി. മുള്ളരിങ്ങാട്, രവിവാര പാഠശാല യൂണിയൻ ചെയർമാൻ പി.റ്റി. പ്രകാശ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് അന്നദാനവും നടന്നു.