രാജാക്കാട്: പ്രൊജക്ട് അധിഷ്ഠിത സമഗ്ര പച്ചക്കറി കൃഷിയുടെ ഭാഗമായി രാജകുമാരി കുടുംബരോഗ്യകേന്ദ്രത്തിൽ രാജകുമാരി ഗ്രാമ പഞ്ചയത്തും കൃഷി ഭവനും രാജകുമാരി കുടുംബരോഗ്യകേന്ദ്രവും ചേർന്ന് പച്ചക്കറികൃഷിക്ക് തുടക്കം കുറിച്ചു.പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സുമ ബിജു നിർവഹിച്ചു.70 സെന്റ് സ്ഥലത്ത് പയർ, ബീൻസ് ക്യബേജ് തുടങ്ങി 11 ഇനം പച്ചക്കറികളാണ് ദേശീയ തൊഴിൽദാന പദ്ധതിയുടെയും സഹായത്തോടെ കൃഷി ചെയ്യുന്നത്.തരിശു ഭൂമിയിൽ പച്ചക്കറികൃഷിയുംജൈവകൃഷിയും പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.കുടുംബരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെയും, എച്ച്.എം.സി അംഗങ്ങളുടെയും സഹായത്തോടെയാണ് തരിശു ഭൂമിയിൽ പച്ചക്കറികൃഷി നടത്തുന്നത്.പഞ്ചായത്ത്, ആരോഗ്യവകുപ്പ്, കൃഷി വകുപ്പ് ജീവനക്കാരും, തൊഴിലുറപ്പ് ജീവനക്കാരും പരിപാടിയിൽ പങ്കാളികളായി