തൊടുപുഴ: ജനശക്തി ജില്ലാ പ്രവർത്തക യോഗവും ജില്ലാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും തൊടുപുഴ പെൻഷൻ ഭവൻ ഓഡിറ്റോറിയത്തിൽ നടന്നു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കടയ്ക്കാമൺ മോഹൻദാസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് മുണ്ടേല പ്രസാദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് മണേലി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ജനറൽ ഷിബു പാറക്കടവൻ സംസാരിച്ചു. കെ.സി. രമേശൻ മുണ്ടയ്ക്കാട്ട് (ജില്ലാ പ്രസിഡന്റ്), തങ്കച്ചൻ ജോസഫ് (ജനറൽ സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.