ചെറുതോണി: മാതൃഭാഷാപഠനത്തിനും സാഹിത്യപരിശീലനത്തിനും കൂടുതൽ പ്രാധാന്യം നൽകുന്ന പഠനപരിപാടികൾ കുട്ടികളുടെ മാനസിക വളർച്ചയ്ക്കും സർഗ്ഗാത്മകവീക്ഷണം പരിപോഷിപ്പിക്കുന്നതിനും ഉതകുമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ടി.ഉഷാകുമാരി അഭിപ്രായപ്പെട്ടു. ജില്ലാ ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തിൽ ചെറുതോണി പൊലീസ് സൊസൈറ്റി ഹാളിൽ നടന്ന സാഹിത്യപഠനപരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. പി.കെ.രാജു അദ്ധ്യക്ഷനായിരുന്നു. കെ.ആർ.ജനാർദ്ദനൻ സ്വാഗതം പറഞ്ഞു. വി.എൻ.സുഭാഷ്, റോണക് സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു. അജയ് വേണു പെരിങ്ങാശ്ശേരി, കെ.ആർ.രാമചന്ദ്രൻ, സുഗതൻ കരുവാറ്റ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. സമാപനസമ്മേളനത്തിൽ കുട്ടികൾ രചിച്ച കഥകളും കവിതകളും വിശകലനം ചെയ്തു. .