അങ്കണവാടി കലോത്സവം ജില്ലയിൽ ആദ്യം

കാമാക്ഷി:ജില്ലയിൽ ആദ്യമായി അങ്കണവാടി കുട്ടികൾക്കായി കലോത്സവം സംഘടിപ്പിച്ച് കാമാക്ഷി ഗ്രാമപഞ്ചായത്ത്. 30 അങ്കണവാടികളിൽ നിന്നായി 325 ഓളം കുരുന്ന് പ്രതിഭകൾ മഞ്ചാടി എന്ന പേരിൽ സംഘടിപ്പിച്ച കലോത്സവമത്സരത്തിൽ മാറ്റുരച്ചു. തങ്കമണി ഗ്രാമപഞ്ചായത്ത് ഹാളിൽ നടത്തിയ കലോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുമോൾ ജോസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.
കാമാക്ഷി ഗ്രാമ പഞ്ചായത്തും ഇടുക്കി ഐ.സി.ഡി.എസും സംയുക്തമായാണ് കലോത്സവം സംഘടിപ്പിച്ചത്. സ്‌കൂൾ കലോത്സവങ്ങളോട് കിടപിടിക്കുന്ന തരത്തിലായിരുന്നു അങ്കണവാടി കലോത്സവം. ആടിയും പാടിയും, പ്രച്ഛവേഷത്തിലും കുട്ടികൾ അരങ്ങത്തെത്തിയതോടെ നിറഞ്ഞ സദസ് ഏറെ ആവേശത്തിലായി.യോഗത്തിൽ ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രാരിച്ചൻ നീർണാകുന്നേൽ മുഖ്യാതിഥിയായിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി മുക്കാട്ട്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ റിന്റോ ജോസഫ്, ജെസി കാവുങ്കൽ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ചിഞ്ചുമോൾ ബിനോയി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സോണി ചൊളളാമഠം സി.ഡി.എസ് സൂപ്പർവൈസർ ഇന്ദുലേഖ ടി.ആർ, പഞ്ചായത്ത് സെക്രട്ടറി എം.വിജയൻ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

ഫോട്ടോ..കാമാക്ഷി ഗ്രാമപഞ്ചായത്തിൽ നടന്ന അങ്കണവാടി കലോത്സവ മത്സരത്തിലെ വിവിധ ഇനങ്ങൾ