mathew
വണ്ണപ്പുറത്ത്‌കോൺഗ്രസ് ജനപ്രതിനിധികൾ നടത്തുന്ന ഉപവാസ സമരം ഡി.സി.സി പ്രസിഡന്റ് സി പി മാത്യു ഉദ്ഘാടനം ചെയ്യുന്നു

വണ്ണപ്പുറം- വണ്ണപ്പുറം പഞ്ചായത്തിൽ വനം വകുപ്പിന്റെ ധിക്കാരപരമായ കടന്നുകയറ്റവും ഭൂപ്രശ്‌നത്തിൽ സർക്കാർ കാണിക്കുന്ന അലംഭാവവും അവസാനിപ്പിച്ചില്ലെങ്കിൽ കോൺഗ്രസ് ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുമെന്ന് ഡി.സി.സിപ്രസിഡന്റ് സി പി മാത്യു പറഞ്ഞു.. കോൺഗ്രസ് വണ്ണപ്പുറം മുള്ളരിങ്ങാട് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ വണ്ണപ്പുറത്തെ ഭൂപ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന ഒന്നാം ഘട്ട സമരത്തിന്റെ ഭാഗമായി കോൺഗ്രസ് ജനപ്രതിനിധികൾ നടത്തുന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു സി പി മാത്യു . നിർമ്മാണ പ്രവർത്തനങ്ങളിലും, തൊഴിലുറപ്പ് മേഖലയിലും വനം വകുപ്പിന്റെ ധിക്കാരപരമായ നടപടികൾ മൂലം സാധാരണക്കാർ ബുദ്ധിമുട്ടുകയാണ്. വനം വകുപ്പ് പട്ടയത്തിന്റെ പേരിൽ തൊഴിലുറപ്പ് സൈറ്റുകൾ നിറുത്തി വപ്പിച്ചത് പ്രശ്‌നം കൂടുതൽ സങ്കീർണ്ണമാക്കിയിരിക്കുകയാണ്. മണ്ഡലം പ്രസിഡന്റ് സജി കണ്ണംമ്പുഴ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ജനപ്രതിനിധികളായ ഇന്ദു സുധാകരൻ, എം .എ ബിജു ,അഡ്വ. ആൽബർട്ട് ജോസ് ,കെ.കെ രവി ,സജി കണ്ണംമ്പുഴ ,ജിജോ ജോസഫ് , ദിവ്യ അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഉപവാസംനടത്തുന്നത്. കോൺഗ്രസ് കരിമണ്ണൂർ ബ്‌ളോക്ക് പ്രസിഡന്റ് എ.എം ദേവസ്വ എം.ഡി,അർജുനൻ ,സണ്ണി കളപ്പുര റഷീദ് തോട്ടുങ്കൽ സി കെ ശിവദാസ് ,കെ.ജി.ശിവൻ സുരേഷ് കെ.എം ജെയ് നമ്മ ജോസ് പി എ ഷാഹുൽ ഹമ്മീദ് അബ്ബാസ് മീരാൻപി എ കുഞ്ഞപ്പൻ എന്നിവർ പ്രസംഗിച്ചു. ഉപവാസ സമരത്തോടനുബന്ധിച്ച്
ഭൂപ്രശ്‌നത്തിൽ കോൺഗ്രസ് നാത്തുന്ന ഒപ്പുശേഖരണത്തിന്റെ ഉദ്ഘാടനം ഡി.സി.സി ജനറൽ സെകട്ടറി കെ.പി. വർഗീസ് നിർവ്വഹിച്ചു.