
ആലക്കോട്: വർഷങ്ങളായി തകർന്നു കിടന്നിരുന്ന ചിലവ്- പള്ളിത്താഴം- മാരാംപാറ- കരിമണ്ണൂർ റോഡിന്റെ പണികൾ ആരംഭിച്ചതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു കെ. ജോൺ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടോമി കാവാലം എന്നിവർ അറിയിച്ചു. പി.ജെ. ജോസഫ് എം.എൽ.എയുടെ വികസന ഫണ്ടിൽ നിന്ന് 23 ലക്ഷം രൂപയും ഇളംദേശം ബ്ലോക്ക് പഞ്ചായത്തിന്റെ വികസന ഫണ്ടിൽ നിന്ന് 5 ലക്ഷം രൂപയും കൂടി ആകെ 28 ലക്ഷം രൂപയുടെ പ്രവർത്തികൾ 15 ദിവസം കൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നതായി ബ്ലോക്ക് പ്രസിഡന്റ് അറിയിച്ചു.