വെങ്ങല്ലൂർ: എസ്.എൻ.ഡി.പി യോഗം വെങ്ങല്ലൂർ ശാഖയിലെ 84-ാമത് കുടുംബയോഗ പ്രാർത്ഥന രാമചന്ദ്രൻ പാറച്ചാലിന്റെ വീട്ടിൽ നാളെ ഉച്ചയ്ക്ക് രണ്ടിന് നടക്കും. ഗുരുപുഷ്പാഞ്ജലി,​ ഗുരുദേവ കൃതികളുടെ പാരായണം,​പ്രാർത്ഥന എന്നിവ നടക്കും. ശാഖയിലെ എല്ലാ കുടുംബാഗങ്ങളും കുടുംബയോഗ പ്രാർത്ഥനയിൽ പങ്കെടുക്കണമെന്ന് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം കെ.കെ. മനോജ് പറഞ്ഞു.