ഏലപ്പാറ : ഏലപ്പാറ പഞ്ചായത്ത് ഭരണ സമിതിക്കെതിരെ സി.പി.എം ഏലപ്പാറ, വാഗമൺ, പുള്ളിക്കാനം , ചെമ്മണ്ണ്, ലോക്കൽ കമ്മറ്റികളുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിന് മുന്നിൽ ധർണ്ണ നടത്തി . സി .പി .എം ജില്ലാ സെക്രടറിയേറ്റംഗം പി .എസ് രാജൻ ഉദ്ഘാടനം ചെയ്തു.. യോഗത്തിൽ സി.പി.എം. ഏലപ്പാറ ഏരിയാ സെക്രട്ടറി എം.ജെ. വാവച്ചൻ, ആന്റപ്പൻ എൻജേക്കബ്, കെ. പി .വിജയൻ, ആർ രവികുമാർ , ബി അനുപ്, എസ് .അനിൽകുമാർ എന്നിവർ സംസാരിച്ചു.