വണ്ടിപ്പെരിയാർ :കോൺഗ്രസ് സ്ഥാപകദിനം വണ്ടിപ്പെരിയാർ, വാളാടി മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ ആഘോഷിച്ചു. . മാർത്തോമ സഭയുടെ കീഴിലുള്ള സ്‌നേഹ സങ്കേതത്തിലെ മാനസിക വെല്ലുവിളികൾ നേരിടുന്നവരെ ആശ്വസിപ്പിച്ചും കേക്ക് മുറിച്ചും, വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്തിലെ ശുചീകരണ തൊഴിലാളികളെ ആദരിച്ചുമാണ് ആഘോഷചടങ്ങുകൾ നടത്തിയത്. . ഡി.സി.സി ജനറൽ സെക്രട്ടറി ഷാജി പൈനാടത്ത് ജൻമദിനാഘോഷപരിപാടി ഉത്ഘാടനം ചെയ്തു.യോഗത്തിൽ പി.റ്റി. വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു.പി നളിനാഷൻ, കെ.എ.സിദ്ധിഖ്, കെ .ഗോപി,കെ. ഉദയകുമാർ, എൻ മഹേഷ്, കെകെ സുരേന്ദ്രൻ, രാജു ചെറിയാൻ,ശാരി ബിനുശങ്കർ,അൻസാരി പുളിമൂട്ടിൽ, ബാബു ആന്റപ്പൻ,വനിതാ മുരുകൻ, പ്രിയങ്കാ മഹേഷ് തുടങ്ങിയവർ സംസാരിച്ചു.