camp

കുടയത്തൂർ: ഗവ. ഹയർസെക്കന്ററി സ്‌കൂളിൽ ലിറ്റിൽ കൈറ്റ്‌സ് 2021-24 ബാച്ചിന്റെ അറക്കുളം ഉപജില്ലാ ക്യാമ്പ് കുടയത്തൂർ പഞ്ചായത്ത് മെമ്പർ ഷീബ ചന്ദ്രശേഖരപിള്ള ഉദ്ഘാടനം ചെയ്തു.ക്യാമ്പിനോട് അനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് അനിമേഷൻ, പ്രോഗ്രാമിങ്ങ് എന്നിവയിൽ പരിശീലനം നൽകും.ഓപ്പൺ ടൂൺസ്,ബ്ലൻഡർ,കെഡെൻ ലൈവ് എന്നീ സോഫ്റ്റ് വെയറുകളുടെ സഹായത്താൽ ആനിമേഷൻ സിനിമയും സ്‌ക്രാച്ച് വെയറിന്റേയും മൊബൈൽ ആപ്പിന്റേയും സഹായത്താൽ ഗയിമുകൾ തയ്യാറാക്കാനും കുട്ടികൾക്ക് പരിശീലനം നൽകും.ഉപ ജില്ലാ ക്യാമ്പിലെ മികവിന്റെ അടിസ്ഥാനത്തിൽ ജില്ലാ ക്യാമ്പിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കും.ഉദ്ഘാടന യോഗത്തിൽ ഹെഡ് മിസ്ട്രസ് എം .ജീന അധ്യക്ഷത വഹിച്ചു.കൈറ്റ്‌സ് കൊച്ച് റാണി ജോയി മാസ്റ്റർ ട്രെയ്‌നർ നസീമ എന്നിവർ സംസാരിച്ചു. അധ്യാപകരായ സ്മിത, രജനി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.