rally

അടിമാലി: ബഫർസൊൺ വിഷയത്തിൽ മലയോര ജനതയെ വാഞ്ചിക്കുന്ന ഇടതുപക്ഷ സർക്കാരിനെതിരെ യൂത്ത് കോൺഗ്രസ് ദേവികുളം നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അടിമാലിയിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധാഗ്നി എന്ന പേരിൽ നടത്തിയ പ്രകടനത്തിന്ശേഷം മുൻ എം. പി ജോയ് ജോർജിന്റെ കോലം കത്തിച്ചു. തുടർന്ന് നടന്ന യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡന്റ് അനിൽ കനകൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ കെ.എസ് അരുൺ ഉദ്ഘാടനം ചെയ്തു . സംസ്ഥാന സെക്രട്ടറി എം.എ .അൻസാരി മുഖ്യ പ്രഭഷണം നടത്തി .ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ.കൃഷ്ണമൂർത്തി , ഷിൻസ് ഏലിയാസ് , സെക്രട്ടറിമാരായ ഷിയാസ് മാളിക്കേൽ ,എസ്.വി രാജീവ് , ഉണ്ണികൃഷ്ണൻ , യുത്ത് ദേവികുളം ഭരവാഹികളും പങ്കെടുത്തു .