തൊടുപുഴ: അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും ലഹരിക്കുമെതിരെ സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന ജനചേതന യാത്രയുടെ ദക്ഷിണ മേഖല ജാഥക്ക്തൊടുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ ആഭിമുഖൃത്തിൽ ഉജ്ജ്വല സ്വീകരണം നൽകി . തൊടുപുഴ മുനിസിപ്പൽ മൈതാനിയിൽ സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോർജ്ജ് അഗസ്റ്റൃൻ അദ്ധൃക്ഷത വഹിച്ചു . അഡ്വ. സി.കെ.വിദ്യാസാഗർ ഉദ്ഘാടനം ചെയ്തു .സ്വീകരണത്തിന് നന്ദി പറഞ്ഞ് ജാഥാ കൃാപ്ടനും ലൈബ്രറി കൗൺസിൽ സംസ്ഥാന സെക്രട്ടറിയുമായ വി.കെ.മധു സംസാരിച്ചു . താലൂക്കിലെ മുതിർന്ന ഏഴ് ഗ്രന്ഥശാല പ്രവർത്തകരെ യോഗത്തിൽ മൊമന്റോ നൽകി ആദരിച്ചു . താലൂക്കിലെ വിവിധ ലൈബ്രറികളിൽ നിന്നുമുള്ള പ്രവർത്തകർ , ബാലവേദി, വനിതാവേദി അംഗങ്ങൾ , സാംസ്‌കാരിക സംഘടനകൾ, ലൈബ്രറി കൗൺസിൽ ജീവനക്കാർ എന്നിവർ ജാഥാ കൃാപ്ടന് പുസ്തകങ്ങൾ ,പൂവുകൾ , ഷാളുകൾ എന്നിവ നൽകി സ്വീകരിച്ചു .സ്റ്റേറ്റ് എക്‌സികൃൂട്ടീവ് അംഗങ്ങളും ,ജാഥായിലെ സ്ഥിരാംഗങ്ങളുമായ കെ.എം.ബാബു , അജിത് കുമാർ കൊളാടി , ജില്ലാ സെക്രട്ടറി ഇ.ജി.സതൃൻ ,കെ.ആർ.രമണൻ എന്നിവർ സംസാരിച്ചു .സംഘാടക സമിതി കൺവീനർ ടി.ആർ.സോമൻ സ്വാഗതവും താലൂക്ക് സെക്രട്ടറി പി.കെ.സുകുമാരൻ നന്ദി പറഞ്ഞു .