രാജാക്കാട്: ശ്രീ മഹാദേവ ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. തിരുവാതിര മഹോത്സവം ജനുവരി 5, 6 തീയതികളിൽ നടക്കും. അഞ്ചിന് ദേശം ചുറ്റിയുള്ള തണ്ടികാ വരവ് എഴുന്നള്ളത്ത്. തുടർന്ന് വൈകിട്ട് അഷ്ടമംഗല സമർപ്പണം. ആറിന് രാവിലെ പ്രസിദ്ധമായ ഔഷധസേവ, ഇളനീർ അഭിഷേകം, മഹാപ്രസാദ ഊട്ട്. വൈകിട്ട് 6.30ന് ദീപാരാധനയ്ക്ക് ശേഷം സ്റ്റേജിൽ വിവിധ ഗ്രൂപ്പുകളുടെ തിരുവാതിര കളി. പ്രസിദ്ധമായ തിരുവാതിര പുഴുക്ക് വിതരണവും ഉണ്ടാകുമെന്ന് ക്ഷേത്രം ഭാരവാഹികളായ പ്രസിഡന്റ് സാബു വാവലക്കാട്ട്, വൈസ് പ്രസിഡന്റ് വി.എസ്. ബിജു വെട്ടുക്കല്ലുംമാക്കൽ, സെക്രട്ടറി കെ.പി. സജീവൻ കണ്ണാശ്ശേരിയിൽ എന്നിവർ അറിയിച്ചു.