road
പുനർനിർമ്മിച്ച റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫ.എം.ജെ. ജേക്കബ് നിർവ്വഹിക്കുന്നു

വെള്ളിയാമറ്റം: വെള്ളിയാമറ്റം പഞ്ചായത്തിലെ മൂത്തോട്- പതിക്കമല റോഡ് പുനർനിർമ്മാണം പൂർത്തിയായി. ജില്ലാ പഞ്ചായത്തിൽ നിന്ന് അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് വർഷങ്ങളായി ഗതാഗത യോഗ്യമല്ലാതിരുന്ന മൂത്തോട്- പതിക്കമല റോഡ് ഗതാഗതയോഗ്യമാക്കി. പുനർനിർമ്മിച്ച റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫ. എം.ജെ. ജേക്കബ് നിർവ്വഹിച്ചു. വാർഡ് മെമ്പർ രേഖാ രതീഷ് അദ്ധ്യക്ഷത വഹിച്ചു. സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് ജോസ് മാത്യു, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മർട്ടിൽ മാത്യു, സഹകരണ ബാങ്ക് ബോർഡംഗങ്ങളായ ജോമോൻ കുളമാക്കൽ, ഷെറിൻ ജെന്റിൻ, യൂത്ത്ഫ്രണ്ട് മണ്ഡലം പ്രസിഡന്റ് ജെസ്റ്റിൻ മാത്യു, ജിജി തടവനാൽ, ബിനോയ് ഇടയാൽ, തങ്കച്ചൻ മണിയഞ്ചിറ, ബേബി അറയ്ക്കൽ, ബിനോയ് കീരമ്പനാൽ എന്നിവർ പ്രസംഗിച്ചു.