തൊടുപുഴ: ഒരേസമയം, യാഥാസ്ഥിതികനും പുരോഗമനവാദിയുമായ മാർപാപ്പയായിരുന്നു കാലംചെയ്ത ബനഡിക്ട് പതിനാറാമൻ മാർ പാപ്പയെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാർ അനുശോചിച്ചു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം കെ.കെ. ശിവരാമൻ, വാഴൂർ സോമൻ എം.എൽ.എ, കിസാൻസഭ സംസ്ഥാന വൈസ് പ്രസിഡന്റ് മാത്യു വർഗീസ് എന്നിവരും അനുശോചിച്ചു.