jci
ജെ.സി.ഐ തൊടുപുഴയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബ സംഗമവും ബി.സി.സി.ഐ മുൻ വൈസ് പ്രസിഡന്റ് ടി.സി. മാത്യു ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ: ജെ.സി.ഐ തൊടുപുഴയുടെ 56-ാമത് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബ സംഗമവും സിനിമൺ കൗണ്ടിയിൽ നടന്നു. ബി.സി.സി.ഐ മുൻ വൈസ് പ്രസിഡന്റ് ടി.സി. മാത്യു സ്ഥാനാരോഹണവും കുടുംബസംഗമവും ഉദ്ഘാടനം ചെയ്തു. സോൺ പ്രസിഡന്റ് അർജുൻ കെ. നായർ മുഖ്യാതിഥിയായിരുന്നു. സോൺ വൈസ് പ്രസിഡന്റ് ബ്രീസ് ജോയി ആമുഖ പ്രഭാഷണവും സോൺ ഡയറക്ടർ മാനേജ്‌മെന്റ് അരുൺ ജോസ് ആശംസാ പ്രസംഗവും നടത്തി. പുതിയ പ്രസിഡന്റായി പ്രൊഫ. ബിനോ തോമസും സെക്രട്ടറിയായി വൈശാഖ് ജയിനും ട്രഷററായി ജോസ് തമ്പിയും ജെ.ജെ ചെയർമാനായി വൈഷണവിനെയും തിരഞ്ഞെടുത്തു. മുൻ പ്രസിഡന്റ് മാത്യു കണ്ടിരിക്കൽ, പ്രോഗ്രാം ഡയറക്ടർ ജിജോ കുര്യൻ, ഡോ. ഏലിയാസ് തോമസ്, ഡാനി എബ്രാഹം, സി.എ. ഫെബിൻലി ജയിംസ് എന്നിവർ പ്രസംഗിച്ചു.