 
ആലക്കോട്: സമൂഹത്തിലെ അതിദരിദ്രരായവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള സർക്കാരിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി ആലക്കോട് ഗ്രാമപഞ്ചായത്തിൽ നിന്ന് കണ്ടെത്തിയ അതിദരിദ്രർക്കുള്ള മരുന്ന് വിതരണത്തിന്റെ ഉദ്ഘാടനം ആലക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്നു. ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സനുജ സുബൈർ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ജെറി ഉദ്ഘാടനം നിർവഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ദിലീപ് തോംസൺ സ്വാഗതവും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിഗിൽ ജോ നന്ദിയും പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോമൻ ജെയിംസ്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാന്റി ബിനോയ്, മെമ്പർമാരായ ജോസഫ് മാണിശ്ശേരി, ജാൻസി ദേവസ്യ, ബൈജു, നിസാമോൾ, ഹെൽത്ത് ഇൻസ്പെക്ടർ എം.ടി.സാബു എന്നിവർ പ്രസംഗിച്ചു.